LyricFront

Kanunnu njaan vishvaasathin kankaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാണുന്നു ഞാൻ വിശ്വാസത്തിൻ കൺകളാൽ എൻ സ്വർഗ്ഗീയ ഭവനം ആകാശ ഗോള ഗണങ്ങൾക്കപ്പുറം സീയോൻ നഗരിയതിൽ
Verse 2
വെറുമൊരു ശ്വാസം മാത്രം ആകും ഞാൻ ഒരുനാൾ മണ്ണോടു മണ്ണായി മറഞ്ഞു പോയിടും മേഘാരുടനായ് മമ-മണവാളൻ വരുമ്പോൾ എന്നെയും ഉയർപ്പിക്കും - എത്തിക്കും എൻ സ്വർഗ്ഗീയ വീട്ടിൽ
Verse 3
കനാനിലേക്കു കല്ദയരിൻ ഊരുവിട്ടു അബ്രഹാം യാത്ര ചെയ്തപ്പോൾ കാഴ്ചയാലല്ല വിശ്വാസത്താൽ ഞാനും ദിനവും മുന്നേറുന്നു. ബാബേൽ പ്രവാസത്തിൽ യെറുശലേം നേർ സ്വന്ത പർപ്പിടത്തിൻ ജനൽ തുറന്നു പ്രാർത്ഥിച്ച ദാനിയേൽ പോൽ പ്രത്യാശിക്കുന്നു ഞാനും വെറുമൊരു ശ്വാസം...
Verse 4
പൊത്തിഫേറിൻ ഭാര്യയിൻ പ്രലോഭനത്തിൽ വീഴാതെ നിന്നവനാം യേസേഫിനേപ്പോൽ എൻ വിശുദ്ധിയെയും ദിനവും ഞാൻ കാത്തിടുന്നു ബഥാന്യയിൽ മരിച്ചു നാലു ദിനമായ് ജീർണ്ണിച്ച ലാസറിനെ പേർ വിളിച്ചു-ഉയർപ്പിച്ച എന്റെ പ്രിയൻ എൻ പേരും വിളിച്ചീടും വെറുമൊരു ശ്വാസം...
Verse 5
പത്മോസിൽ തടവിൽ ഏകനായ് തീർന്ന യോഹന്നന്നാൻ ദർശിച്ചതാം സ്വർഗ്ഗനാടിനെ ഞാൻ സ്വന്തം കൺകളാൽ കാണുമ്പോൾ എന്താനന്ദം ആയിരം ആയിരം വിശുദ്ധരോടൊത്തു ഞാൻ യേശുമണവാളൻ മുമ്പിൽ എത്തുമ്പോൾ എന്നെ മാറോടണച്ചു എൻ പ്രിയൻ ആശ്ളേഷിക്കും വെറുമൊരു ശ്വാസം...
Verse 6
കർത്താവിൽ മൃതരാം വിശുദ്ധരാം പ്രിയരേ കത്തൃ സന്നിധിയിൽ ഞാൻ മുഖാമുഖാമായ് കാണുമ്പോൾ മോദമായ് ഹല്ലേലുയ്യാ പാടും ഞാൻ കാണുന്നു ഞാൻ വിശ്വസത്തിൻ കൺകളാൽ എൻ സ്വർഗ്ഗീയ ഭവനം ആകാശ ഗോള ഗണങ്ങൾക്കപ്പുറം സീയോൻ നഗരിയതിൽ വെറുമൊരു ശ്വാസം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?