LyricFront

Karthane thava sanniddhyam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്താനേ തവ സാന്നിദ്ധ്യം തേടി വരുന്നു ഞങ്ങൾ കൃപകൾ പകർന്നീടണമേ(2) സുരദൂതരാൽ സദാ സേവിതനേ പരമാത്മജനാം പതിയേ തിരുസാന്നിദ്ധ്യം ഏകണമേ
Verse 2
സത്യത്തിൽ ആത്മാവിൽ അങ്ങെ ആരാധിപ്പാൻ ചിത്തത്തിൽ തവനാമത്തെ ധ്യാനിക്കുവാൻ അധരങ്ങളെ തീക്കനലാൽ സ്ഫുടം ചെയ്തിടണേ സ്തുതിപ്പാൻ
Verse 3
ആത്മാവിൻ വരങ്ങൾ ഇന്നു തന്നിടുക ആത്മാവിൻ ഫലങ്ങൾ എങ്ങും കണ്ടിടുവാൻ ഉണർവ്വിൻ കാറ്റയച്ചീടുക സഭമേൽ പുതുജീവനെ താ
Verse 4
വചനം ദിനവും ജനം കേട്ടിടുന്നു മനനം ചെയ്‌വതില്ലെത്ര ഖേദകരം ഫലശൂന്യത മാറ്റീടുക പുതുമാരി പൊഴിച്ചീടുക

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?