LyricFront

Karthavaanen nallidayan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്താവാണെൻ നല്ലിടയൻ ജീവന്റെ മാർഗ്ഗത്തിൽ നടത്തുന്നവൻ എൻ കരം പിടിച്ചവൻ നടത്തിടുന്നെന്നും ഒന്നിനും മുട്ടില്ലാതവണ്ണം.. (2)
Verse 2
Chor നന്ദി നന്ദി എൻ ദൈവമേ നന്ദിയോടങ്ങയെ വാഴ്ത്തുന്നൂ (2)
Verse 3
സ്നേഹത്തിൻ സാന്ത്വനം നൽകിയെന്നും സമൃദ്ധിയായ്‌ പച്ചപ്പുൽ മേടുകളിൽ(2) ആത്മാവിൻ ദാഹം ശമിപ്പിച്ചവൻ ജീവ ജലം നിത്യം നല്കിടുന്നൂ(2) (നന്ദി... നന്ദി.. എൻ ദൈവമേ)
Verse 4
മരണത്തിൻ കൂരിരുൾ താഴ്വരയിൽ കൃപയാൽ നിരന്തരം നടന്നീടുവാൻ(2) കാൽ കരം തുളച്ചവൻ തൻ വടിയാൽ ആശ്വാസമേകി നയിച്ചിടുന്നൂ(2) (നന്ദി... നന്ദി.. എൻ ദൈവമേ)
Verse 5
ശത്രുവിൻ മുൻപാകെ വിരുന്നൊരുക്കി തലയെ തൻ അനുഗ്രഹ തൈലമതാൽ(2) അഭിഷേകം ചെയ്തു നടത്തിടുന്നൂ തൻ തിരു നാമ മഹത്വത്തിനായ്(2) (നന്ദി... നന്ദി.. എൻ ദൈവമേ)
Verse 6
എന്നുടെ ആയുസ്സിൻ അന്ത്യം വരെ നന്മയും കരുണയും പിന്തുടരും(2)പിന്നെ അന്തമില്ലാ യുഗം കാന്തനുമായ്‌ തേജസ്സിൽ തൻ കൂടെ വാണീടും ഞാൻ(2) (നന്ദി... നന്ദി.. എൻ ദൈവമേ)
Verse 7
ഇടയന്റെ പാത ഞാൻ പിന്തുടരും ക്രൂശെടുത്തനുദിനം അനുഗമിക്കും(2) കാൽവറി ദർശനം മതിയെനിക്ക് നിത്യതയിൽ നിന്നിൽ ചേരും വരെ(2) (നന്ദി... നന്ദി.. എൻ ദൈവമേ)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?