കർത്താവേ! നിൻ പാദത്തിൽ
ഞാനിതാ വന്നിടുന്നു
എന്നെ ഞാൻ സമ്പൂർണ്ണമായ്
നിൻകയ്യിൽ തന്നിടുന്നു
Verse 2
എല്ലാം ഞാൻ ഏകിടുന്നെൻ
മാനസം ദേഹി ദേഹം
നിൻഹിതം ചെയ്തിടുവാൻ
എന്നെ സമർപ്പിക്കുന്നു
Verse 3:
പോകട്ടെ നിനക്കായ് ഞാൻ
പാടു സഹിച്ചിടുവാൻ
ഓടട്ടെ നാടെങ്ങും ഞാൻ
നിൻനാമം ഘോഷിക്കുവാൻ
Verse 4:
ഹല്ലെലുയ്യാ മഹത്ത്വം!
സ്തോത്രമെൻ രക്ഷകന്
ഹല്ലെലുയ്യാ കീർത്തനം
പാടും ഞാൻ കർത്താവിന്നു
Verse 1
Karthave nin paadhathil
njanitha vannidunnu
enne njaan sampoornnamai
nin kaiyil thannidunnu
Verse 2
Ellam njaan ekidunnen
maanasam dhehi dheham
nin hitham cheithiduvan
enne samarppikunnu