LyricFront

Karthave nin roopam enikkellayppozum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്താവേ നിൻ രൂപം എനിക്കെല്ലായ്പ്പോഴും സന്തോഷമേ സ്വർഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോർ രൂപം വേറെ
Verse 2
അരക്കാശിനും മുതലില്ലാതെ തല ചായ്പ്പാനും സ്ഥലമില്ലാതെ മുപ്പത്തിമൂന്നരക്കൊല്ലം പാർത്തലത്തിൽ പാർത്തല്ലോ നീ
Verse 3
ജന്മ സ്ഥലം വഴിയമ്പലം ശയ്യാഗൃഹം പുൽക്കൂടാക്കി വഴിയാധാരജീവിയായ് നീ ഭൂലോകത്തെ സന്ദർശിച്ചു
Verse 4
എല്ലാവർക്കും നന്മ ചെയ്വാൻ എല്ലായ്പ്പോഴും സഞ്ചരിച്ചു എല്ലാടത്തും ദൈവ സ് നേഹം വെളിവാക്കി നീ മരണത്തോളം
Verse 5
സാത്താനെ നീ തോല്പ്പിച്ചവൻ സർവ്വായുധം കവർന്നല്ലോ സാധുക്കൾക്ക് സങ്കേതമായ് ഭൂലോകത്തിൽ നീ മാത്രമേ
Verse 6
ദുഷ്ടന്മാരെ രക്ഷിപ്പാനും ദോഷം കൂടാതാക്കിടാനും രക്ഷിതാവായിക്ഷിതിയിൽ കാണപ്പെട്ട ദൈവം നീയേ
Verse 7
ചങ്കിൽ ചോര ഗതശമേനിൽ വെച്ചുണ്ടായ പോരാട്ടത്തിൽ തുള്ളി തുള്ളി വിയർത്തതാൽ ദൈവകോപം നീങ്ങിപ്പോയി
Verse 8
യഹൂദർക്കും റോമക്കാർക്കും പട്ടാളക്കാർ അല്ലാത്തോർക്കും ഇഷ്ടം പോലെ എന്തും ചെയ്വാൻ കുഞ്ഞാടുപോൽ നിന്നല്ലോ നീ
Verse 9
ക്രൂശിൻമേൽ നീ കൈകാലുകളിൽ ആണി ഏറ്റു കരയും നേരം നരകത്തിന്റെ തിരമാലയിൽ നിന്നെല്ലാരേം രക്ഷിച്ചു നീ
Verse 10
മൂന്നാം നാളിൽ കല്ലറയിൽ നിന്നുത്ഥാനം ചെയ്തതിനാൽ മരണത്തിന്റെ പരിതാപങ്ങൾ എന്നെന്നേയ്ക്കും നീങ്ങിപ്പോയി
Verse 11
പ്രിയ ശിഷ്യർ മദ്ധ്യത്തിൽ നിന്നുയർന്നു നീ സ്വർഗ്ഗത്തിലായ് ശീഘ്രം വരാമെന്നല്ലോ നീ ഗലീല്യരോടുരച്ചത്
Verse 12
തേജസ്സിന്റെ കർത്താവേ എൻ പ്രാണ പ്രിയാ സർവ്വസ്വമേ ഗലീല്യരിൻ സങ്കേതമേ വീണ്ടും വേഗം വന്നീടണേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?