LyricFront

Karthave vannennil aathmaave

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്താവേ വന്നെന്നിൽ ആത്മാവേ തന്നെന്നിൽ ആവസിക്കെന്നുള്ളിൽ എന്നാളും ജീവനും ശക്തിയും ജ്ഞാനവും തന്നെന്നെ ആത്മാവിൻ ഫലത്താൽ നിറയ്ക്ക
Verse 2
തീ കത്തിക്ക എന്നിൽ തീ കത്തിക്ക അഗ്നിയായ് എരിഞ്ഞുയരാൻ പരിശുദ്ധാത്മാവേ(2) പാപങ്ങൾ ശാപങ്ങൾ ദോഷങ്ങൾ നീങ്ങിയെൻ ആത്മം-ദേഹം-ദേഹി ശുദ്ധമായ്(2) നിന്റെ ആലയമായ് വസിപ്പാൻ;­ കർത്താവേ...
Verse 3
വീശണമേ എന്നിൽ വീശണമേ കാറ്റായ് വീശണമേ... പരിശുദ്ധാത്മാവേ…(2) ജീവന്റെ പാതയിൽ സ്നേഹത്തിൻ പ്രഭയായ് നന്മയിൻ സൗരഭ്യം തൂകുവാൻ(2) തൃക്കരങ്ങളാൽ നയിക്കണമേ;­ കർത്താവേ...
Verse 4
പകരണമേ എന്നിൽ പകരണമേ ഗിലയാദിൻ തൈലം... പരിശുദ്ധാത്മാവേ...(2) സൗഖ്യമായ് ശാന്തിയായ് സഹനനമായ് സാക്ഷ്യമായ് സാനന്ദം നിൻ സ്തുതി പാടുവാൻ (2) നിൻ മഹത്വത്തിൽ നിറഞ്ഞിടുവാൻ;­ കർത്താവേ...
Verse 5
പെയ്യണമേ എന്നിൽ പെയ്യണമേ മഴയായ് പെയ്യണമേ.. പരിശുദ്ധാത്മാവേ...(2) എരിയും മരുവിൽ കനിവിൻ കരമായ് ദാഹത്തിൻ ജലമായ് ഒഴുകാൻ (2) ആത്മമാരിയാൽ നിറയ്ക്കണമേ;­ കർത്താവേ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?