LyricFront

Karthaven nalloridayan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്താവെൻ നല്ലോരിടയൻ വത്സലനാം നായകനും താൻ തൻ കൃപയാൽ മേച്ചിടുമെന്നെ: കുറവേതുമെനിക്കില്ലതിനാൽ
Verse 2
പച്ചപ്പുൽ തകിടികളിൽ താൻ വിശ്രാന്തിയെനിക്കരുളുന്നു നിശ്ചലമാം നീർച്ചോലയതിൻ സവിധത്തിൽ ചേർത്തിടുമെന്നെ
Verse 3
എൻ പ്രാണനു ശീതളമാകും തിരുനാമമതോഓർമിച്ചെന്നെ നേർവഴയിൽ തന്നെ നയിപ്പൂ കുറവേതുമെനിക്കില്ലതിനാൽ
Verse 4
ഇരുൾ മൂടീയ സാനുവിലും ഞാൻ ഭയമെന്തെന്നറിയുന്നീലാ ചെങ്കോലും ശാസകദണ്ഡും എൻ കാലിൻ മാർഗ്ഗമതാകും
Verse 5
ശത്രുക്കൾ കാൺകെയെനിക്കായ് പ്രത്യേക വിരുന്നുമൊരുക്കി അവിടുന്നെൻ മൂർധാവിൽ താൻ തൈലത്താലഭിഷേകിച്ചു
Verse 6
കവിയുന്നെൻ ചഷകം നിത്യം അവിടുന്നെൻ നല്ലോരിടയൻ കനിവായ് താൻ സ്നേഹിച്ചിടുമെൻ കർത്താവും നാഥനുമങ്ങ്
Verse 7
നൽവരവും കൃപയും നിത്യം പിൻതുടരും സുതനാമെന്നെ കർത്താവിൻ ഭവനം തന്നിൽ പാർത്തിടും ചിരകാലം ഞാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?