LyricFront

Karthavente balavum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്താവെന്റെ ബലവും സങ്കേതവും എന്നാത്മ രക്ഷയുമവനല്ലോ ഉല്ലാസഘോഷങ്ങളുണ്ട് ജയ സന്തോഷ ഗീതങ്ങളുണ്ട് നീതിയുള്ളവർ വാഴുന്ന വീട്ടിൽ
Verse 2
മനുഷ്യരിലാശ്രയം വയ്ക്കുകില്ല ഞാൻ യഹോവയിലാശ്രയിക്കും പ്രഭുക്കളിലാശ്രയം വയ്ക്കുകില്ല ഞാൻ യഹോവയിലാശ്രയിക്കും അവൻ ദയയുള്ളവൻ ദീർഘക്ഷമയുള്ളവൻ കൃപമേൽ കൃപ പകരുന്നവൻ
Verse 3
യേശു എൻ ചാരെ ഉള്ളതിനാൽ ഞാൻ എതിലും ഭയപ്പെടില്ല വൈരികളെന്നെ വളയുകിലും ഞാൻ അണുവിട പതറുകില്ല ഞാൻ വിളിച്ചിടുമ്പോൾ അവൻ വിടുവിക്കുന്നു വലങ്കരമതിൽ കരുതിടുന്നു
Verse 4
സകല സത്യത്തിലും വഴി നടത്താൻ സ്വർഗ്ഗ കാര്യസ്ഥനെനിക്കുള്ളതാൽ മരുവിലെൻ വേല തികച്ചിടുവാൻ ആത്മബലമവനരുളിടുന്നു താതനെനിക്കഭയം സുതനെനിക്കഭയം വിശുദ്ധാത്മനും എനിക്കഭയം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?