LyricFront

Karthavesu kudeyundu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്താവേശു കൂടെയുണ്ട് ഒട്ടും ഭീതിയെനിക്കില്ല തട്ടി വീഴാതുള്ളം കൈയ്യിൽ പെട്ടെന്നവൻ താങ്ങിടും ദൂതന്മാരിൻ കാവലിൽ സിംഹക്കൂട്ടിൽവീണാലും തൻ ദൂതന്മാരിൻ കാവലിൽ കാണുമേ തൻ പ്രിയൻ പൊൻമുഖം
Verse 2
പാടും ഞാനെൻ സീയോൻ ഗീതത്തെ ഓർക്കും ഞാനെൻ ശാലേം നഗരത്തെ കാണും ഞാനാ നിത്യ തേജ്ജസ് മേഘാരൂഢനായി വേഗം വരുന്നോനെ
Verse 3
ബാബേലിൻ തീരമെന്റെ മുമ്പിൽ വന്നണഞ്ഞാലും കഷ്ട്ടതയും നിന്ദയുമെൻ കൂടാരത്തിൽ വന്നാലും പട്ടുപോയെന്നോർത്തു ശത്രു ഊറ്റമായി നിന്നാലും കാണുമേ ഞാൻ പ്രിയൻ പൊൻമുഖം പാടും..
Verse 4
ബന്ധത്താൽ കിന്നരങ്ങൾ കല്ലിലേന്താൻ കഴിഞ്ഞിലേൽ അലരിമേൽ ഞാൻ കിന്നരത്തെ തൂക്കിയെന്നിരുന്നാലും ബന്ധിച്ചവർ കൂട്ടമായ് വന്നു പറഞ്ഞിടുമ്പോൾ കാണുമേ ഞാൻ പ്രിയൻ പൊൻമുഖം പാടും..
Verse 5
അക്കരെയെൻ വാഗ്ദത്വത്തെ കാണാൻ കഴിഞ്ഞില്ലേലും അബ്രഹാമിൻ വാഗ്ദത്വത്തെ നല്കിയവൻ കൂടുണ്ട് അക്കരെ നിന്നെത്തുമെന്റെ പ്രിയൻ വാനമേഘത്തിൽ കാണുമേ ഞാൻ പ്രിയൻ പൊൻമുഖം പാടും..

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?