LyricFront

Karthavil naam santhoshippin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്താവിൽ നാം സന്തോഷിപ്പിൻ സന്തോഷിച്ചീടിൻ എല്ലായ്പോഴും തൻ നാമം നാം ആരാധിച്ചീടാം
Verse 2
തപ്പിനോടും നൃത്തത്തോടും കിന്നരത്തോടും സ്തോത്രഗീതം പാടി വാഴ്ത്താമാനന്ദത്തോടെ യോഗ്യനാണവൻ നിത്യം യോഗ്യനാണവൻ കീർത്തനങ്ങൾ പാടി വാഴ്ത്താൻ യോഗ്യനാണവൻ
Verse 3
മാരിവില്ലിൻ ശോഭവെല്ലും സൂര്യതേജസ്സാണവൻ കാണുമീ പ്രപഞ്ചമെല്ലാം തൻ കരത്തിൻ ചാതുര്യം കാലമെത്രയേറിയാലും ലോകമാകെ മാറിയാലും മാറുമോ തൻ വൻ പ്രതാപം ലേശവും മഹാശ്ചര്യം
Verse 4
ഏകനാം തൻ പുത്രനെയീ പാരിലേക്കയച്ചതാം ഏകദൈവത്തിന്റെ സ്നേഹം ഏവരും പുകഴ്ത്തിടാം ക്രൂശിലെ തൻ ചോരയാലെ സർവ്വപാപം പോക്കി നമ്മെ നിത്യ ജീവനംശിയാക്കി തീർത്തതാൽ നാമുല്ലസിക്കാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?