LyricFront

Karthavin kahalam dhvanichidumpol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ കാത്തുകാത്തിരിക്കുമാസുദിനത്തിൽ കർത്താവിൽ മരിച്ചവർ അക്ഷയരായ് കർത്തൃ ധ്വനിയാലുയിർക്കുമ്പോൾ
Verse 2
ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ(4) എൻ പേരും വിളിക്കും പറന്നുയരും എത്തും എൻ കർത്തൻ സന്നിധിയിൽ (2)
Verse 3
നാനദിക്കുകളിൽ നിന്നും വിളിക്കപ്പെടുന്നോരായിരങ്ങൾ വെൺ നിലയങ്കി ധരിച്ചവരായ് ഉയിർത്ത് പാരിൽ നിന്നുയരുമ്പോൾ
Verse 4
ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ(4) നിരനിരയായ് വരും അവരോടൊത്ത് ഞാൻ വരവേൽക്കും വല്ലഭനെ(2)
Verse 5
ആകാശഗോള താരഗണങ്ങൾ താതൻ തേജസ്സിൽ തിളങ്ങിടുമ്പോൾ വെൺകുരുത്തോലകളേന്തി വിശുദ്ധർ സ്വർഗ്ഗീയ ഗേഹേ ഗമിക്കുമ്പോൾ
Verse 6
ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ(4) ആ പളുങ്കു നദിക്കരെ എനിയ്ക്കായ് പ്രിയൻ ഒരുക്കിയ വീട്ടിലെത്തും(2)
Verse 7
ആയിരമായിരം വിശുദ്ധരുമായ് ഞാ ൻ ത്രിയേകനെ സ്വർഗ്ഗേ ആരാധിക്കുമ്പോൾ മൃതരാം പ്രിയരെ മുഖാമുഖമായ് കണ്ടു-കണ്ടാ-ഹ്ലാദിക്കുമ്പോൾ(2)
Verse 8
ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ(4) എന്നാത്മനാഥൻ ആ പൊൻ ക രങ്ങളാൽ ആശ്ലേഷിച്ച-നുഗ്രഹിക്കും(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?