LyricFront

Karthavine naam sthuthikka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്താവിനെ നാം സ്തുതിക്ക ഹേ! ദൈവമക്കളേ സന്തോഷത്തിൽ നാം അർപ്പിക്ക സ്തോത്രത്തിൻ ബലിയെ
Verse 2
നാം സ്തോത്രം സ്തോത്രം സ്തോത്രം കഴിക്ക സ്തോത്രം സ്തോത്രം നാം സ്തോത്രം കഴിക്ക
Verse 3
വിശുദ്ധ സ്നേഹബന്ധത്താൽ ഒരേ ശരീരമായ് നാം ചേർക്കപ്പെട്ടതാകയാൽ ചേരുവിൻ സ്തുതിക്കായ്
Verse 4
പിതാവു ഏകജാതനെ നമുക്കു തന്നല്ലോ ഹാ! സ്നേഹത്തിൻ അഗാധമേ നിന്നെ ആരായാമോ?
Verse 5
നാം പ്രിയപ്പെട്ട മക്കളായ് വിളിച്ചപേക്ഷിപ്പാൻ തൻ ആത്മാവെ അച്ചാരമായ് നമുക്കു നൽകി താൻ
Verse 6
ഒരേദൻ തോട്ടം പോലിതാ തൻ വചനങ്ങളാം വിശിഷ്ടഫലം സർവ്വദാ ഇഷ്ടംപോൽ ഭക്ഷിക്കാം
Verse 7
ഈ ലോകത്തിൻ ചിന്താകുലം ദൈവശ്രിതർക്കില്ല തൻ പൈതങ്ങളിൻ ആവശ്യം താൻ കരുതും സദാ
Verse 8
കർത്താവിൻ നാമം നിമിത്തം അനേക കഷ്ടവും നേരിടുമ്പോഴും ധന്യർ നാം ഇല്ലൊരു നഷ്ടവും
Verse 9
ഈ വിതയ്ക്കുന്ന കാലം നാം ചിലപ്പോൾ കരയും പിതാവോ കണ്ണുനീരെല്ലാം തുടച്ചുകളയും
Verse 10
തൻനിത്യരാജ്യം നൽകുവാൻ പിതാവിനിഷ്ടമായ് തൻമുഖത്തിൻ മുമ്പാകെ താൻ നിർത്തും തൻസ്തുതിക്കായ്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?