LyricFront

Karthavu thaan varum vegam than

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കർത്താവു താൻ വരും വേഗം തൻ വചനം സത്യമേ കാത്തിരിക്കുന്ന തൻ സംഘം തന്നോടു ചേരുമേ മർത്യശരീരം മാറുമേ നിത്യശരീരം ലഭ്യമേ നിത്യസന്തോഷം വൃതർക്കേകുവാൻ കർത്താവു താൻ വരും വേഗം
Verse 2
വേഗം വേഗം വേഗം താൻ വരുമേ നിത്യസന്തോഷം വൃതർക്കേകുവാൻ കർത്താവു താൻ വരും വേഗം
Verse 3
കർത്താവു താൻ വരും വേഗം തൻരാജ്യം സ്ഥാപിക്കുമേ നീതിമാന്മാർ ഭൂമൗ വാഴും തന്നോടു കൂടവേ കണ്ണുനീർ താൻ തുടയ്ക്കുമേ അന്നവർ ആനന്ദിക്കുമേ നിത്യസന്തോഷം വൃതർക്കേകുവാൻ കർത്താവു താൻ വരും വേഗം വേഗം...
Verse 4
കർത്താവു താൻ വരും വേഗം അന്ധകാരം മാറുമേ ചന്തമേറും സൂര്യകാന്തി ചിന്തും ഭൂവെങ്ങുമേ സന്താപം നീങ്ങിപ്പോകുമേ സന്തോഷം പൂർണ്ണമാകുമേ നിത്യസന്തോഷം വൃതർക്കേകുവാൻ കർത്താവു താൻ വരും വേഗം വേഗം...
Verse 5
കർത്താവു താൻ വരും വേഗം സംശയമില്ലൊട്ടുമേ തൻ വരവിൻ കാലലക്ഷ്യം കാണുന്നുണ്ടെങ്ങുമേ അത്തിതളർത്തിടുന്നിതാ വേനൽ അടുത്തുപോയി ഹാ നിത്യസന്തോഷം വൃതർക്കേകുവാൻ കർത്താവു താൻ വരും വേഗം വേഗം...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?