LyricFront

Karunayin daivame nin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കരുണയിൻ ദൈവമേ നിൻ കൃപ എന്റെ ബലം കരുതെന്നെ കണ്മണി പോൽ പതറാതീ പാരിടത്തിൽ
Verse 2
നാശത്തിൻ ഗർത്തമതിൽ വീണു ഞാൻ കേണപ്പോൾ യേശു തൻ തിരുക്കരത്താൽ വിടുതൽ എകിയല്ലോ
Verse 3
പാരിടം-അഖിലവുമേ നാശം-ഭാവിക്കുമെന്നാൽ കർത്തനിൽ അശ്രയിപ്പോർ നിത്യമായ് നിലനിന്നിടും
Verse 4
ഇഹലോക ജീവിതത്തിൽ പതറാതെ അനുഗമിപ്പാൻ വഹിക്കണേ കരതലത്തിൽ വഴിയാകും യേശുനാഥാ
Verse 5
യേശുവിൽ ആശ്രയിച്ചു ക്രിസ്തുവിൽ വളർന്നീടുവാൻ ഈശനെ നിൻ കൃപയാൽ നിറയ്ക്കുക അനുദിനവും
Verse 6
വിശ്വത്തിൽ ഉടനീളവും വിശ്വസ്തർ കുറഞ്ഞിടുമ്പോൾ വിശ്വാസികളായ നാം വിശ്വസ്തരായ് വിളങ്ങാം
Verse 7
ഉലക മഹാന്മാരെല്ലാം മണ്ണിൽ മറഞ്ഞിടുമ്പോൾ വല്ലഭൻ യേശുമാത്രം ഉയിർത്തു ജീവിക്കുന്നു
Verse 8
വേഗം വന്നീടാമെന്നു നൽ-വാഗ്ദത്തം നൽകിയോനെ വാഗ്ദത്തം പോലെ വേഗം വന്നെന്നെ ചേർക്കണമേ
Verse 9
തുണയെനിക്കെശുവേ എന്ന രീതി..

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?