LyricFront

Karunayulla en yahove

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കരുണയുള്ള എൻ യഹോവേ കരുതലോടെ കാക്കുന്നോനേ(2) ശത്രുഭയം നീക്കിയെന്നെ ശാന്തമായി നടത്തീടുക(2)
Verse 2
പുറം പറമ്പിൽ കിടന്ന എന്നെ പറുദീസ വാസം നൽകി(2) രാജാവിൻ വംശമാക്കി രാജകീയ പുരോഹിതരായ്(2)
Verse 3
അന്ധകാര വാഴ്ച മാറ്റി അത്ഭുതമായി വെളിച്ചമേകി(2) സൽഗുണങ്ങൾ ഘോഷിക്കുവാൻ സർവ്വേശൻ എന്നെ തിരഞ്ഞെടുത്തു(2)
Verse 4
ആവതില്ലേ വർണ്ണിച്ചീടാൻ അകമഴിഞ്ഞ നിൻ സ്നേഹമോർത്താൽ(2) സ്നേഹത്തിൻ ഉറവിടമേ സ്നേഹത്താൽ നേടിയെന്നെ(2)
Verse 5
സുവിശേഷത്തിന്റെ ആവേശം പകർന്നുതന്ന യേശുനാഥാ(2) നിൻപേർക്കായ് രക്തം ചിന്താൻ ഏൽപ്പിക്കുന്നേ ഏഴയെന്നെ(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?