LyricFront

Karunyakkadaleshan kavalunde

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാരുണ്യക്കടലീശൻ കാവലുണ്ടെനിക്കനിശം കാരിരുൾ വേളകളിൽ എന്നെ കാത്തിടും തൻകരത്തിൽ
Verse 2
വഞ്ചകരുടെ കടുംകൊടുമയിലെൻ മനം ചഞ്ചലപ്പെട്ടിടുകിൽ അവൻ തഞ്ചം തൻ തിരുനെഞ്ചിൽ തരും ഞാനഞ്ചിടാതാശ്വസിക്കും
Verse 3
മൃത്യുവിൻ താഴ്വരയെത്തുകിലവിടവൻ കൂട്ടിനു കൂടെവരും എന്റെ ശത്രുക്കൾ കാൺകെ വിരുന്നൊരുക്കും നല്ല മിത്രമാണെനിക്കു
Verse 4
ദൈവികഹിതം നിറവേണമതു മമ ജീവിതലക്ഷ്യമതാൽ ഇനി ജീവൻ മരണമെന്താകിലും ഞാൻ കർത്താവിന്നുള്ളവനാം
Verse 5
ചെങ്കടൽ പിരിയും യോർദ്ദാൻ പിളരും തൻകരബലത്താലെ പിന്നെ സങ്കടമെന്തിനു ജീവിതമരുവിൽ താൻ മതിയൊടുവോളം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?