LyricFront

Karuthidum daivamenne kanmanipol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കരുതിടും ദൈവമെന്നെ കണ്മണിപോൽ കാത്തിടും ദൈവമെന്നെ ചിറകടിയിൽ (2) കാവലായി താതനെന്റെ കൂടെയുള്ളതാൽ കണ്ണീർ കയത്തിലെന്നെ കൈവിടില്ല (2)
Verse 2
വിശ്വാസത്തിൽ തെല്ലും പിന്മാറാതെ വിശുദ്ധിയിൽ ജീവിക്കും അനുദിനവും (2) വിശ്വാസവീരന്മാർ പോയപാതയിൽ വിശ്വസിച്ചു പ്രിയനേ ഞാൻ പിൻഗമിച്ചിടും (2) Verse 3: യാഹെന്നെ ദൈവം എൻ പാറയാകയാൽ യാഹിൽ തന്നെ ആശ്രയം എന്നുംവെച്ചിടും (2) യാക്കോബിൻ ദൈവമെൻ ചാരെയുള്ളതാൽ യാഹെ മാത്രം ഞാനെന്നും കാത്തിരുന്നിടും (2) Verse 4: മരുഭൂമിയിൽ മന്ന ഒരുക്കിയവൻ മറക്കുകില്ല തൻ അജഗണത്തെ (2) മാറോടണയ്ക്കും എന്നെ നഷ്ടമാകാതെ മാറിലെ രക്തം നൽകി വീണ്ടെടുത്തവൻ (2) Verse 5: ആകുലവേളകളിൽ ആശ്വാസമേകിടും ആവശ്യനേരം എൻ അരികിൽ വരും (2) അൽഭുതമന്ത്രി എന്നെ അത്ഭുതമാക്കും ആനന്ദത്തോടെ സ്വർഗ്ഗതീരം പൂകും ഞാൻ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?