LyricFront

Karuthunna daivam koodeyullathaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കരുതുന്ന ദൈവം കൂടെയുള്ളതാൽ കരഞ്ഞിടാൻ എന്നുള്ളം മറന്നിടുമേ (2) മറച്ചിടുമവനെന്നെ ചിറകടിയിൽ എന്നും കണ്ണിൻ മണിപോൽ കാത്തിടുമേ (2)
Verse 2
ചെങ്കടൽ പിളർന്നവൻ മന്നയെ പൊഴിച്ചവൻ മാറായെ മധുരമായ് മാറ്റിയവൻ (2) പാപമോക്ഷമേകും രോഗസൗഖ്യം നൽകും മൃത്യുവെ നീക്കിടും അമർത്യനവൻ (2)
Verse 3
പാദങ്ങളിടറുമ്പോൾ കരം പിടിച്ചെന്നെ മാറോടു ചേർത്തിടും നല്ലിടയൻ (2 വഴി തെറ്റി ഉഴലുമ്പോൾ കരകാണാതലയുമ്പോൾ അമരത്തായ് അവനെന്റെ കൂടിരിക്കും (2) ചെങ്കടൽ...
Verse 4
ചോദിക്കും മുൻപേ എൻ ആവശ്യമറിഞ്ഞു അനുഗ്രഹം ചൊരിഞ്ഞിടും താതനവൻ (2) ശത്രുക്കൾ മുൻപാകെ മേശയൊരുക്കും അന്ത്യംവരെയെന്നെ ചേർത്തുകൊള്ളും(2) ചെങ്കടൽ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?