LyricFront

Karuthunna nathhan kaividaatha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കരുതുന്ന നാഥൻ കൈവിടാത്ത നാഥൻ കരുത്തുള്ള വചനം നല്കിയവൻ കൈവിടുകില്ലെന്നെ ഉപേക്ഷിക്കില്ല കാത്തിടും എന്നെ ജിവാന്ത്യത്തോളം (2)
Verse 2
പൂർവ പിതാക്കളെ നടത്തിയ ദൈവം പാതയിൽ ദീപമായി മുൻപേ നടന്നവൻ പതറാതെ ജീവിത യാത്ര തുടരാൻ പരമോന്നതാ നിൻ സാന്നിധ്യം മതി (2)
Verse 3
മരുഭൂയാത്രയിൽ കാലിടറുമ്പോൾ മുന്നിൽ ചെങ്കടൽ ഗർജ്ജിച്ചിടുമ്പോൾ മരണത്തെ ജയിച്ച ജയവീരൻ യേശു മറുകര എത്തിക്കും ജയാളിയായി (2)
Verse 4
എത്തിടും വേഗം നിത്യ ഭവനത്തിൽ എൻ ക്ലേശം തീരും എന്നേക്കുമായി എന്തൊരാനന്ദം എൻ പ്രിയൻ സവിധം എന്നേക്കുമായി ഞാൻ വാണീടുമേ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?