LyricFront

Kashdathakal daivame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കഷ്ടതകൾ ദൈവമേ! എന്നവകാശം തന്നെയല്ലൊ വിശ്വസിപ്പാൻ മാത്രമല്ല നൽ വരം തങ്ക കഷ്ടതകൾ സഹിപ്പാനും പ്രാപ്തിതാ
Verse 2
ക്രൂശിന്മേൽ ഞാൻ കാണുന്നൊരു മഹൽക്കാഴ്ച എന്റെ പ്രിയൻ കഷ്ടതകൾ സഹിച്ചയ്യോ! ചാകുന്നു എന്നെ പൊൻകിരീടം ധരിപ്പിപ്പാനാകുന്നു Verse 3: ഭക്തിക്കതിശക്തിയെന്നിൽ കഷ്ടങ്ങൾ വർദ്ധിക്കുമ്പോൾ ഹാ! എനിക്കെന്താനന്ദമെൻ കഷ്ടതകൾ ദൈവസന്നിധിയിൽ ശോഭയെനിക്കേറുന്നു Verse 4: ഭക്തനായ യോബു പലകഷ്ടനഷ്ടം സഹിച്ചതാൽ ഭാഗ്യവാനായ് തീർന്നവൻ തന്നായുസ്സിൽ എല്ലാം ഇരട്ടിയായി പിന്നെ നാഥൻ നല്കിയേ Verse 5: മോശെ ഫറവോൻ വീടുവിട്ടു കഷ്ടതകൾ പിന്തുടർന്നു യിസ്രായേലിൻ രക്ഷിതാവായ് തീർന്നവൻ ദൈവപുത്രനോടുകൂടെ നില്പാൻ യോഗ്യനായ് Verse 6: മീസ്രനാട്ടിലല്പകാലം യോസെഫെന്തു ഖിന്നനായ് ദൈവമോ തൻ പൈതലിനെ ഓർത്തല്ലോ അവൻ ഫറോരാജൻ മന്ത്രിയായിത്തീർന്നല്ലോ Verse 7: വിശ്വാസികളാർക്കും ലോകം യോഗ്യമായിത്തീർന്നിട്ടില്ല കഷ്ടതകൾ ദൈവമവർക്കേകുന്നു മഹാ ഭാഗ്യദേശമവർക്കായി നല്കുന്നു Verse 8: സ്വർപ്പുരത്തിൽ കേൾക്കുന്നൊരു മഹാശബ്ദം പറയുന്നു കഷ്ടമേറെ സഹിച്ചിങ്ങു വന്നിവർ അവർ ശോഭിതരായ് ദൈവമുമ്പിൽനിൽക്കുന്നു
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?