LyricFront

Kashdathayellaam thernnedaraay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കഷ്ടതയെല്ലാം തീർന്നീടാറായ് വാഗ്ദത്തങ്ങൾ നിറവേറാരായ് കർത്തനേശു വെളിപ്പെടാറായ് അവന്റെ ജനമേ ഉണർന്നീടുക (കഷ്ടതയെല്ലാം 2)
Verse 2
നിന്ദ പരിഹാസം വന്നിടും വേളയിൽ നിന്ദയേറ്റോനെ നീ മറന്നീടല്ലേ നിന്ദിച്ചോർക്കവൻ നൽകും ശിക്ഷയും ആ നാളിൽ നന്ദയേറ്റോർക്കോ പ്രതിഫലവും (കഷ്ടതയെല്ലാം 2)
Verse 3
ഇട്ടുകൊൾക നിന്റെ ഭാരങ്ങൾമുഴുവൻ നിത്യം പുലർത്താൻ കഴിയുന്നോനിൽ വെയ്ക്കുക നിന്റെ ചിന്താകുലങ്ങൾ എല്ലാം എന്നും നിനക്കായ് കരുതുന്നോനിൽ (കഷ്ടതയെല്ലാം 2)
Verse 4
ഭാരങ്ങൾ ഏറിടും വേളയിൽ തളരാതെ പാലിച്ചിടാൻ അവൻ കൂടെയുണ്ട് ഭാരങ്ങളാൽ നീ തളരുകിലും പാവനൻ സാന്നിദ്ധ്യം അരികിൽ ഉണ്ട് (കഷ്ടതയെല്ലാം 2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?