LyricFront

Kathirunna naladuthithaa kanthaneshu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാത്തിരുന്ന നാളടുത്തിതാ കാന്തനേശു വന്നിടുവാറായി കാത്തിരിക്കും തൻ വിശുദ്ധരെ വേളിചെയ്യാൻ മേഘേവരുമെ
Verse 2
കാന്തനെ താമസം ആകുമോ ആഗമം(2) കാത്തിരുന്നു കൺകൾ മങ്ങുന്നേ താമസിക്കല്ലെ വരാൻ പ്രീയാ (2)
Verse 3
രക്തത്താലെ വീണ്ടെടുത്തതാം സത്യസഭയൊന്നായ് മോദമായ് ആർത്തിയോടെ നോക്കിപാർത്തതാം സുപ്രഭാതം ഇത്രദൂരമോ
Verse 4
ചേറ്റിൽ കിടന്നെന്നെ സ്നേഹമായ് പുണ്യനിണത്താലെ കഴുകി കറ-വാട്ടം മാലിന്യമേതും ഏശാതെ തൻ മുമ്പിൽ നിർത്തുവാൻ
Verse 5
മുൾമുടി അണിഞ്ഞുപോയവൻ പൊൻകിരീടം ചൂടി തേജസ്സിൽ ആഗമിക്കും നാളടുത്തിതാ അടയാളം കാണുന്നു സദാ
Verse 6
കോടാകോടി ശുദ്ധർ തേജസ്സിൽ പ്രീയൻ മുഖം ദർശിച്ചീടുമെ കണ്ണുനീർ തുടയ്ക്കും തൃക്കയ്യാൽ ദുഃഖമെല്ലാം ഓടിപ്പോകുമേ
Verse 7
കഷ്ടതകൾ തീരാൻ കാലമായി കാന്തനേശു വെളിപ്പെടാറായ് ആർത്തിയോടെ വേലതികക്കാം തലയുയർത്താം സത്യ സഭയെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?