LyricFront

Kathu kathu nilkkunne najan yeshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ് നിൻ വരവിൻ ഭാഗ്യമോർത്താൽ ആനന്ദമെന്താനന്ദം
Verse 2
ലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേ എന്നു മേഘേ വന്നിടുമോ പൊൻമുഖം ഞാൻ മുത്തിടാം
Verse 3
മാറിടാതെ നിന്മൊഴിയിൽ പാതയിൽ ഞാനോടിയെൻ ലാക്കിലെത്തി നൽവിരുതു പ്രാപിക്കും ജീവാന്ത്യത്തിൽ Verse 4: സ്വർഗ്ഗീയന്മാർക്കീപ്പുരിയിൽ ആശിപ്പാനെന്തുള്ളപ്പാ സ്വർഗ്ഗീയമാം സൗഭാഗ്യങ്ങൾ അപ്പുരേ ഞാൻ കാണുന്നേ Verse 5: രാപ്പകൽ നിൻ വേല ചെയ്തു ജീവനെ വെടിഞ്ഞവർ രാപ്പകിലല്ലാതെ രാജ്യേ രാജരായ് വാണിടുമേ Verse 6: എൻ പ്രിയാ നിൻ പ്രേമമെന്നിൽ ഏറിടുന്നെ നാൾക്കുനാൾ നീ എൻ സ്വന്തം ഞാൻ നിൻ സ്വന്തം മാറ്റമതിനില്ലൊട്ടും Verse 7: കാഹളത്തിൻ നാദമെന്റെ കാതിലെത്താൻ കാലമായ് മിന്നൽപോലെ ഞാൻ പറന്നു വിണ്ണിലെത്തി മോദിക്കും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?