LyricFront

Kavinjozhukumee anugraham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കവിഞ്ഞൊഴുകുമീ അനുഗ്രഹം നിറഞ്ഞൊഴുകുമീ എൻ പാപവും ശാപവും ഒഴുകി ദൂരെയായ് ഞാൻ സൗഖ്യമായ് നീതിയായ് ദൈവ പൈതലായ് യേശുവിന് സ്വന്തമായ് തീർന്നു ഞാൻ എന്നെന്നും ..... (കവിഞ്ഞൊഴുകുമീ)
Verse 2
പാടുമെന്റെ നാഥനായ് നവകീർത്തനം ഇനി എന്നുമേ നിറയുന്നെൻ ഹൃദ്യമാകെ നന്ദിയാൽ ക്രൂശതിലെൻ യേശുനാഥൻ ശാപമാകെ ഏറ്റതാൽ സമൃദ്ധിയേകിടാൻ ദരിദ്രനായതും ജീവനേകാൻ ഉയിർത്തെഴുന്നതും (എൻ പാപവും)
Verse 3
പണ്ടൊരിക്കൽ ശുന്യാമാം ഒരു പടകതിൽ തൻ ഏറിയേ ശിമയോൻ തൻ വലനിറഞ്ഞാ വാക്കിനാൽ ആറു കൽപ്പാത്രങ്ങളാകെ പച്ചവെള്ളം വീഞ്ഞുമായ് മരുവതിൽ പതിനായിരങ്ങൾക്കപ്പവും ഭയമെന്തിന് പ്രിയനില്ലയോ വാഗ്ദത്തവും തന്നില്ലയോ!
Verse 4
യേശുവിൻ സ്വന്തമായ് തീർന്നു ഞാൻ നദികളായ് കൃപ ഒഴുകിയെത്തുന്നതാൽ തൻ നിറവിനാൽ കവിഞ്ഞൊഴുകുമീ അനുഗ്രഹം നിറയണം ഈ ഭൂതലം യേശുവേ അറിയണം കവിഞ്ഞൊഴുകണം ഈ അനുഗ്രഹം (എൻ പാപവും)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?