LyricFront

Kodi soorya prabhayerum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കോടി സൂര്യപ്രഭയേറും രാജാരാജാ നിന്റെ കൂടെവരും ഞങ്ങളെ കൺപാർക്ക ദേവാ
Verse 2
ഈ മരുഭൂമിയിൽ ഞങ്ങൾക്കാരുമില്ലെ നിത്യ ജീവനെഴും മന്നാ ഞങ്ങൾക്കേകിടേണം
Verse 3
പാളയത്തിൻ പുറത്തുപോയ് കഷ്ടമേൽക്കാം സർവ്വ നാളിലും നിൻ പാദസേവ ചെയ്തു പാർക്കാം
Verse 4
ഈയുലകിൽ ഞങ്ങൾക്കുള്ളതെല്ലാം പോയാൽ ഒരു നൂറുമടങ്ങീയടിയാർക്കേകുമല്ലോ
Verse 5
രാമുഴുവൻ നിന്റെ മാർവ്വിൽ ചേർത്തിടേണം മന- ക്ലേശമെല്ലാം നീക്കും പ്രേമം തന്നിടേണം
Verse 6
പാറയിൽ നിന്നുള്ള തേനും തന്നിടേണം ജീവ- പാറയാകും നിന്നിലെന്നും നിന്നീടുവാൻ
Verse 7
വൻകടലും ഓളവും ഉയർന്നുവന്നാൽ ഒരു- സങ്കടവും ഇല്ലെനിക്കെൻ തമ്പുരാനെ
Verse 8
പോയപോൽ വരാമെന്നുരചെയ്ത രാജാ വന്നു- നീതിയോടീ ഭൂതലത്തിൽ വാഴ്ക രാജാ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?