LyricFront

Kodi uyarthuvin jayathin kodi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൊടി ഉയർത്തുവിൻ ജയത്തിൻ കൊടി ഉയർത്തുവിൻ ഉന്നതന്റെ പർവ്വതത്തിലൊത്തുചേരുവിൻ ഘോഷിക്കുവിൻ ജയത്തിൻ ഗീതം പാടുവിൻ രാജാവു ജേതാവായ് നിന്നിലില്ലയോ-നിന്റെ
Verse 2
നമ്മളൊത്തുണർന്നു നീങ്ങണം നന്മതൻ ബലം ധരിക്കണം ജീവനെങ്കിൽ ജീവൻ വെച്ചു കർത്തൃസേവചെയ്യണം ഉന്നതവിളിക്കു തക്ക ജീവിതം നയിക്കണം പർവ്വതത്തിലെത്ര മോഹനം-സു വാർത്തയോതും ദൂതന്റെ കാൽ
Verse 3
തിന്മയോടെതിർത്തു നിൽക്കണം നന്മയാൽ ജയം വരിക്കണം ആദ്യസ്നേഹം ആദിമ പ്രതിഷ്ഠയും വിശ്വാസവും ആദ്യനാളിലെന്നപോലെ കാത്തിടും വിശുദ്ധരെ വീണ്ടെടുപ്പിൻ നാളടുത്തുപോയ് വേലചെയ്തൊരുങ്ങി നിന്നിടാം
Verse 4
ലോകത്തെ പരിത്യജിക്കണം ദോഷം വിട്ടകന്നു നീങ്ങണം അന്ധകാരശക്തിയോടെതിർത്തു നാം ജയിക്കണം അന്തരംഗമാത്മശക്തിയാൽ വിശുദ്ധമാക്കണം അന്ത്യകാലം വന്നടുത്തുപോയ് അന്ത്യദൂതു കേൾക്കുന്നിതാ
Verse 5
അന്ത്യകാല സംഭവങ്ങളാൽ സംഭ്രമിച്ചിടുന്ന ലോകത്തിൽ ജയമെടുത്ത വീരരായ് വിശുദ്ധരായ് വൃതസ്ഥരായ് കൃപയിലെന്നുമാശ്രയിച്ചു വരവിനായ് ഒരുങ്ങിടാം കർത്തനേശു ശീഘ്രം വന്നിടും കാന്തയും ഒരുങ്ങിടുന്നിതാ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?