LyricFront

Kodiya kattadikkename aathma

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കോടിയ കാറ്റടിക്കേണമേ-ആത്മ മന്ദമാരുതനെ ദാസർ മദ്ധ്യത്തിൽ
Verse 2
വാഗ്ദത്തം യൂദർക്ക് മാത്രമല്ല-കർത്തൻ വാക്കുപാലിപ്പവർക്കേകും ദയാലുവും ഓമന-പേർചൊല്ലി ചാരത്തണയ്ക്കും ദൂരസ്ഥർക്കും നൽകും നിന്നാത്മദാനം Verse 3: നാലുപാടും ചുറ്റിഅടിക്കേണമേ ഇപ്പോൾ ഉന്നതഭാവങ്ങൾ നിലംപരിചാവാൻ ഊക്കോടടിക്കുക ദൈവീക കാറ്റേ ഊതുക നിൻ പ്രിയ മക്കളിൻ മേലും Verse 4: വടുതിക്കാറ്റേ നല്ല തെന്നിക്കാറ്റേ-പ്രീയൻ തോട്ടത്തിൽ നിൽക്കുന്ന-നടുതലകളിൻമേൽ നൽ സുഗന്ധം വീശും നേരം വരെയും ഊതുക നിൻ പ്രീയ മക്കൾ മേലിന്ന് Verse 5: ഏറ്റം ബലമുള്ള വന്മരമാകിലും ഊറ്റം പെരും-കാറ്റായ് അടിക്കണമേയിപ്പോൾ ഇലകളും ചില്ലിക്കൊമ്പ-ഖിലവും തായ്ത്തടി- ആടിയുലച്ച് കുലുങ്ങിയുലയുവാൻ Verse 6: സംഭവ ബഹുലങ്ങൾ സംജാതമാകുന്ന ആത്മമുഴക്കമാം പെരുങ്കാറ്റിന്നിരമ്പൽ കാണ്മാനും കേൾപ്പാനുമുപയുക്തമായ ആത്മവ്യാപാരമാം മന്ദമാരുതനാം Verse 7: നിഹതന്മാർ താഴ്വര തരണം ചെയ്തിപ്പോൾ ജീവകാറ്റൂതണം ഝടുതിയായിപ്പോൾ ജീവിച്ചു പെരിയൊരു സൈന്യമായിപ്പോൾ വാഴ്ത്തി സ്തുതിപ്പതിന്നൂതണമിപ്പോൾ Verse 8: പൂർവ്വികമായ നിന്നാത്മീക വർഷം പൂർവ്വന്മാരിൽ പകർന്നുജ്ജ്വല തേജസ്സ് പിൻമഴയായ് തവ ദാസർമേലിന്നു പെയ്യണമെ തുടർന്നുന്നത നിലയിൽ കൊടിയ…
Verse 9
താളടി ദൂരീകരിക്കുന്ന കാറ്റേ നാലു പാടും വീശി പാറ്റുകയെന്നാൽ നന്മണിയായ് തിരുസന്നിധിയിൽ ഞാൻ നിത്യ കളപ്പുര പൂകും നിശ്ചയമായ് കൊടിയ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?