LyricFront

Kodumkaatalarumpol mathilinmel

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ ഭയങ്കരന്മാരുടെ ആരവമുയരുമ്പോൾ എളിയവനൊരു ദുർഗ്ഗം ദരിദ്രനു തണലും നീ കഷ്ടത്തിൽ കോട്ടയും ശരണവുമേ
Verse 2
കാണുന്നു ഞാൻ ബലമുള്ള പട്ടണം രക്ഷയതിന്റെ മതിലും കൊൽത്തളവും യാഹിലാശ്രയിക്കും സ്ഥിരമാനസൻ പൂർണ്ണ ശാന്തിയിൽ പാർക്കുമവിടെ
Verse 3
സാദ്ധ്യതകൾ തീർന്നാൽ സാരമില്ല സാഗരത്തെ കരതലത്തിൽ വഹിക്കുന്നോൻ സാദ്ധ്യമാക്കിത്തീർക്കും ജയമവൻ നൽകീടും അസാദ്ധ്യമാം വാതിലുകൾ തുറക്കും
Verse 4
യാഹിൽ ശാശ്വതമാം പാറയതിൽ ആശ്രയം വെച്ചിടും അവനിൽ ശാശ്വതമായ് നിർത്തിടും വൻ കൃപയിൽ ഉയർത്തിടും വൻഭുജത്തിൽ ചേർത്തിടും താൻ പാർക്കും വിൺഭവനേ
Verse 5
തകർക്കാൻ പാഞ്ഞടുക്കും ശത്രുവിന്മേൽ തകർക്കുന്ന ജയമവൻ നമുക്കായ് നൽകിടുമേ ഒരുക്കിടും മേശയവൻ പകർന്നിടും തൈലമവൻ ഇരുത്തിടും താൻ സ്വർഗ്ഗീയ സിംഹാസനേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?