LyricFront

Koorirul thingidum thaazhvara

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൂരിരുൾ തിങ്ങിടും താഴ്വര കാൺകയിൽ ഭാരിച്ച ഭീതിയിൽ വീണു ഞാൻ; പാരിതിൽ ആലംബം ഇല്ലാത്തോരേഴയായ് തീരില്ലാ യാതൊരു കാലത്തും (2)
Verse 2
എന്നെന്നും പാലിപ്പാൻ എന്നുടെ പാതയിൽ എന്നുടെ പാതയിൽ ദീപമായ് വിണ്ണിന്റെ നാഥനെൻ കൂടെയുള്ളതാലെ ഒന്നുമേ ഖേദിപ്പാനില്ലല്ലോ
Verse 3
മാനസവീണയിൽ മാധുര്യ വീചികൾ സാനന്ദം മീട്ടി ഞാൻ ആർത്തിടും എന്നുള്ളിൽ വാഴണം ഈ നല്ല രക്ഷകൻ എന്നെന്നും രാജാധി രാജാവായ്
Verse 4
ആപത്തു വേളയിൽ സാന്ത്വനം നൽകുവാൻ ശാന്തിയിൻ ദൂതുമായ് വന്നിടും ബന്ധുവാം യേശുവേ പോലിഹേ ആരുള്ളു സന്തതം സ്നേഹിതൻ ആയെന്നും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?