LyricFront

Koythu valareyunde velakkaro

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൊയ്ത്തു വളരെയുണ്ട്‌ വേലക്കാരോ വിരളം കൊയ്ത്തിനു പോകാം കറ്റകൾ കെട്ടാം തളർന്നുപോകാതെ വിളവെടുത്തീടാം കർത്തൻ വരവിനായ്‌ ഒരുങ്ങീടാം
Verse 2
അയയ്ക്കണേ നാഥാ നിയോഗമേകി നിനക്കായ്‌ പോകാൻ ഒരുക്കിടുക എവിടെയാണെങ്കിലും നിൻ ഹിതം മാത്രം നിറവേറ്റുവാനായ്‌ അനുവദിക്കൂ
Verse 3
കണ്ണീരിൽ വിതച്ചു ആർപ്പോടെ കൊയ്യാം ആത്മാവിൻ വിളകൾ കൊയ്തെടുക്കാം നീതിയിൽ വിതച്ചു സമാധാനം കൊയ്യാം നീതിയിൻ സൂര്യനെ എതിരേല്ക്കാം
Verse 4
ചെന്നായ്ക്കൾ നടുവിൽ കുഞ്ഞാടുപോലെ എല്ലാം മറന്നു നിൻ വേല തികയ്ക്കാം ആശിർവദിക്കൂ ഏഴയാം എന്നെയും നിറയ്ക്കുവാൻ വിളവുകൾ കളപ്പുരയിൽ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?