LyricFront

Koythu varunnu phalashekharavum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൊയ്ത്തുവരുന്നു ഫലശേഖരവും വരുന്നു നീയോ രക്ഷയെ തേടീടാൻ ഇനിവൈകാതെ-കൃപതള്ളാതെ
Verse 2
രക്ഷയിന്നാഹ്വാനം മുഴങ്ങുന്നു രക്ഷകൻ വിളിയിതാ കേൾക്കുന്നു രക്ഷിപ്പാൻ വല്ലഭൻ യേശുവിതാ തവ ഹൃത്തട വാതിൽ മുട്ടുന്നു-സ്നേഹിതാ
Verse 3
നാളെയെന്നോതി അകന്നിടുന്നോ നാളെ നീ എവിടെയെന്നെറിയുന്നുണ്ടോ ജീവന്റെ ഉടയവനെണ്ണി വെച്ചുള്ളൊരു നാളും നാഴികയും നീ അറിയുന്നുണ്ടോ-സ്നേഹിതാ
Verse 4
തേടിവച്ചുള്ള ധനം പൊരുളും മോടിയുള്ള മണിമന്ദിരങ്ങളും നേടിയ മഹിമകളൊക്കെവെടിഞ്ഞു നീ ആറടി മണ്ണിലമർന്നിടുമെ-സ്നേഹിതാ
Verse 5
ഇമ്പമെന്നെണ്ണിയതൊക്കെയുമേ തുമ്പമായ് മാറുന്ന നാൾവരുമേ അൻപുള്ള സഖികളെല്ലാമൊരുനാൾ നിന്നെ പിൻപിലെറിഞ്ഞു മറഞ്ഞിടുമേ-സ്നേഹിതാ
Verse 6
മാറാത്ത സ്നേഹിതനൊരുവനുണ്ട് തീരാത്ത സ്നേഹവുമവനിലുണ്ട് തീരും നിന്നാധിയും വേദനയും സ്വന്ത- മാക്കുകിൽ ജീവന്റെ നായകനെ-സ്നേഹിതാ
Verse 7
നിത്യതയിൽ നിന്റെ പങ്കെവിടെ നിത്യമാം നരകത്തിൽ യാതനയോ നിത്യ സന്തോഷത്തിന്നോഹരിയോ സത്യ- പാതയിൽ നീ വന്നു ചേർന്നിടുമേ-സ്നേഹിതാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?