LyricFront

Kripayaane - Ekanaay mahaathbhuthangal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഏകനായ് മഹാത്ഭുതങ്ങൾ ചെയ്തിടുന്നവൻ താഴ്ചയിൻ അനുഭവങ്ങൾ മാറ്റിത്തന്നവൻ (2) ചെങ്കടലിനെ രണ്ടായിമാറ്റിയൊൻ ശത്രുമധ്യേ തലയെന്റെ ഉയർത്തിനിർത്തി (2)
Verse 2
chorus ദയയാണെ അങ്ങിൻ ദയയാണെ ദയയാണെ പൂർണ്ണദയയാണെ (2) കൃപ ഞാൻ ആകുന്നതും ഞാൻ ആയതും ദയയാണെ നിത്യ ദയയാണെ (2) കൃപ
Verse 3
ഹെർമ്മോന്യമഞ്ഞുപോലെല്ലെൻ അനുഗ്രഹവും ദേശങ്ങളിൽ ഞാൻ അടയാളവും കളപുരകൾ എന്റെ അനുഗ്രഹമായി ഫലത്തിലും നിലത്തിലും സമൃദികണ്ടു ദയയാണെ...
Verse 4
മാവുകുഴക്കും തൊട്ടികാലിയാവില്ല തോൽവിയെന്റെ അടുത്തെങ്ങും വരികയില്ല (2) വാലല്ല ഞാൻ ഇനി തലയായിടും ഉയർച്ചതന്നെ എന്നും പ്രാപിച്ചീടും (2) ദയയാണെ...
Verse 5
എന്റെ കാലം വിളവിൻ കാലമാണല്ലോ പട്ടണങ്ങൾ യേശുവിൻ സ്നേഹത്തെ കാണും (2) ദേശമെല്ലാം യേശുവിൽ ആശ്രയംവെപ്പാൻ കാലമായല്ലോ ഉണർവിൻ സമയമായല്ലോ (2) ദയയാണെ...
Verse 6
കാൽവഴുതും കാലത്തു ദയ താങ്ങി നിലംപരിശാക്കാതെ ശരണമായി ഭീതിമുഴക്കി ശത്രുവിന് തലയെ കിഴടക്കി യാഹ്‌ നാമം ജയംനേടി (2) ദയയാണെ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?