LyricFront

Kristhan bhaktharaayulelaare

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രിസ്തൻ ഭക്തരായുളേളാരേ! തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ തൻപ്രധാനമാം പ്രമാണം ഇതത്രേ എന്നോർക്കുവിൻ
Verse 2
നാമന്യോന്യം സ്നേഹിക്കുക ക്രിസ്തൻ ശിഷ്യരായോരേ! നാൾക്കുനാൾ നാം ജ്വലിപ്പിക്ക വിശുദ്ധസ്നേഹാഗ്നിയെ
Verse 3
കേടില്ലാത്ത വിത്തിനാലെ പുതുതായി ജനിച്ചോർ ലോകമോഹം ദൈവദ്രോഹം ഇവയിൽനിന്നൊഴിഞ്ഞോർ
Verse 4
ഏക താതൻ ഏക നാഥൻ ഏകാത്മാവു നമുക്കു ഏകയാശ ഏകമേശ ക്രിസ്തുവിൻ അംഗങ്ങൾക്കു
Verse 5
സ്വർണ്ണം വർണ്ണം എന്ന ഭേദം നീങ്ങി ക്രൂശിൻ രക്തത്താൽ നാമെല്ലാരും പുത്രന്മാരും പുത്രിമാരും ആത്മാവാൽ
Verse 6
പുത്രൻ വന്നു രക്ഷ തന്നു ഏവർക്കും സൗജന്യമായ് വേറെ ഒന്നും ഇല്ല ഇന്നും നമുക്കു പ്രശംസയ്ക്കായ്
Verse 7
സത്യഭക്തി സ്നേഹഭക്തി- യാലെ ശോഭിച്ചീടണം ഇല്ലയെങ്കിൽ ദൈവമുമ്പിൽ സകലവും നിഷ്ഫലം
Verse 8
സ്നേഹജ്വാല കൃപയാലെ ജ്വലിച്ചിടും ഹൃദയേ കാഠിന്യങ്ങൾ മാലിന്യങ്ങൾ വെന്തുപോകുന്നുടനെ
Verse 9
സ്നേഹജീവൻ ദൈവജീവൻ ദൈവം സ്നേഹം തന്നെയാം സ്നേഹിക്കിൽ നാം ദൈവത്തിനും താൻ നമുക്കും പാർപ്പിടം
Verse 10
സ്നേഹജീവൻ സ്വർഗ്ഗജീവൻ സ്വർഗ്ഗം എല്ലാം സ്നേഹമാം അങ്ങെന്നേക്കും പൂർണ്ണമാകും ദിവ്യസ്നേഹബന്ധനം.

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?