LyricFront

Kristheshu nathhante padangal pinthudarum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രിസ്തേശു നാഥന്റെ പാദങ്ങൾ പിന്തുടരും നാമെന്തു ഭാഗ്യമുള്ളോർ പ്രിയരേ നാമെന്തു ഭാഗ്യമുള്ളോർ നാഥന്റെ കാൽച്ചുവടു നാൾതോറും പിന്തുടരാൻ മാതൃകയായി താൻ നല്ല മാതൃകയായി താൻ
Verse 2
പാപത്തിൻ ശിക്ഷ നീക്കി ഭാവി പ്രത്യാശ നൽകി ഭാരങ്ങൾ നാൾതോറും സർവ്വഭാരങ്ങൾ നാൾതോറും തന്മേൽ വഹിച്ചു കൊണ്ടു ചെമ്മെ നടത്തിടുന്ന താനന്ദമാനന്ദം പരമാനന്ദമാന്ദം
Verse 3
ബുദ്ധി പറഞ്ഞുതന്നും ശക്തി പകർന്നുതന്നും മുമ്പിൽ നടക്കുന്നു അവൻ മുമ്പിൽ നടക്കുന്നു തൻ നാദം കേട്ടു കൊണ്ടു പിമ്പേ ഗമിച്ചിടുന്ന- താനന്ദമാനന്ദം പരമാനന്ദമാന്ദം
Verse 4
ക്രിസ്തു എനിക്കു ജീവൻ മൃത്യൂ എനിക്കു ലാഭ- മത്രേയെന്നാണല്ലോ തന്നിൽ പ്രത്യാശ വച്ചുള്ളോ- രേതും നിരാശകൂടാതോതുൽന്നതാകയാലെ- താനന്ദമാനന്ദം പരമാനന്ദമാന്ദം
Verse 5
ലോകത്തിലാശ്രയിച്ചും ഭോഗത്തിലാശവച്ചും പോകുന്നവരെല്ല‍ാം ഇന്നു പോകുന്നവരെല്ല‍ാം വേകുന്ന തീക്കടലിലാകുന്ന നേരമതി- ലാനന്ദമാനന്ദം നമ്മൾ ക്കാനന്ദമാനന്ദം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?