LyricFront

Kristheshu nayakan vanil vannidume

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രിസ്തേശു നായകൻ വാനിൽ വന്നിടുമേ ദൂതരോടൊത്തു തൻ ശുദ്ധരെ ചേർക്കുവാൻ ഹാ! എത്രയാനന്ദം ഓർക്കിലെന്നുള്ളത്തിൽ ഹാ! എന്തു മോദമേ സ്വർഗ്ഗീയ വാസമേ!
Verse 2
ലക്ഷ്യങ്ങളെങ്ങുമേ കാണുന്നു സോദരാ നാൾകൾ സമീപമായ് കർത്തൻ വരവിന്നായ് ഉണർന്നു ഘോഷിക്കാം വാഴ്ത്തി സ്തുതിച്ചിടാം സ്വർലോക നാഥനാം യേശു മഹേശനെ
Verse 3
ആശ്വാസമില്ലാതെ ലോകർ വലയുമ്പോൾ ആശ്വാസം നൽകിടും തൻ മക്കൾക്കെന്നുമേ ആനന്ദഗാനങ്ങൾ പാടിടും ശുദ്ധരും ആനന്ദമോടവർ ചേരും തൻ സന്നിധൗ
Verse 4
ക്രിസ്തേശു നാഥനായ് കഷ്ടം സഹിച്ചവർ തൻ തിരുനാമത്തിൽ തിന്മകളേറ്റവർ വാങ്ങും പ്രതിഫലം ദൂതർ സദസ്സതിൽ സന്തോഷ പൂർണ്ണരായ് തീർന്നിടുമന്നവർ
Verse 5
കാഹളശബ്ദവും കേട്ടിടാൻ കാലമായ് മരിച്ചോരക്ഷണം ഉയിർക്കും തേജസ്സിൽ ചേർന്നിടും ശുദ്ധരും സ്വർഗ്ഗ കനാനതിൽ വാഴും യുഗായുഗം തേജസ്സിൽ പൂർണ്ണരായ്
Verse 6
രീതി: യേശു¬വിൻ സ്നേഹ¬ത്താൽ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?