LyricFront

Kristheshu varan kaalam aasannamaayi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രിസ്തേശു വരാൻ കാലമാസന്നമായി ലോകം അതിനന്ത്യത്തിലേക്കടുത്തു പാഴാക്കുവാൻ ഇല്ലിനിയും സമയം (2) ശക്തി പ്രാപിച്ചീടാം ശക്തി പ്രാപിച്ചീടാം ശക്തി പ്രാപിച്ചീടാം പറന്നുയരാൻ
Verse 2
ആദ്യ നൂറ്റാണ്ടിലെ അനുഭവം പോൽ കൃപാവരങ്ങൾ ജ്വലിക്കട്ടെ നമ്മിൽ ദൈവശക്തിയെ ലോകം കാണട്ടിന്നു (2) എന്നെ നിറച്ചിടു എന്നെ നിറച്ചിടു എന്നെ നിറച്ചിടു കൃപാനിധിയെ
Verse 3
മായയാമി ലോകം തരും സുഖങ്ങൾ കർത്തനിൽ നിന്നും എന്നെ അകറ്റിടുമേ ആത്മശക്തിക്കായി ഞാൻ വാഞ്ചിക്കുന്നെ (2) പകർന്നിടുകെന്നിൽ പകർന്നിടുകെന്നിൽ പകർന്നിടുകെന്നിൽ അത്ഭുതശക്തിയെ
Verse 4
അധർമ്മം ഭൂവിൽ ഏറ്റം വർദ്ധിക്കുന്നെ സ്വസ്നേഹികളായി ജനം തീർന്നിടുന്നു ദൈവമക്കൾ നാം കൃപ പ്രാപിച്ചീടാം (2) കൃപ പ്രാപിച്ചീടാം കൃപ പ്രാപിച്ചീടാം കൃപ പ്രാപിച്ചീടാം ജയാളികളായി
Verse 5
കൊയ്ത്തു വളരെയധികം കാണുന്നേ വേലക്കാരോ കേവലം ചുരുക്കമത്രെ ആയിരങ്ങൾ ഇറങ്ങട്ടെ വയലിലേക്ക് (2) ആത്മാവേ നേടാൻ ആത്മാവേ നേടാൻ ആത്മാവേ നേടാൻ സ്വർഗ്ഗ രാജ്യത്തിനായി
Verse 6
കർത്താവധികം സ്നേഹിക്കും ശുദ്ധരേ ദിനംതോറും തന്നോട് ചേർത്തിടുന്നേ ഉണർന്നും പ്രാർത്ഥിച്ചും ഒരുങ്ങിടാം നാം (2) എപ്പോഴും ഒരുങ്ങാം എപ്പോഴും ഒരുങ്ങാം എപ്പോഴും ഒരുങ്ങാം പ്രത്യാശയോടെ
Verse 7
കർത്താവ് താൻ ഗംഭീര നാദത്തോടെ.. എന്ന രീതി..

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?