LyricFront

Kristheya jevitham enthaanandam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രിസ്തീയ ജീവിതമെന്താനന്ദം തന്നിടുന്ന ഉത്തമ ജീവിതമേ­ഉലകിൽ ക്രിസ്തീയ ജീവിതമേ നിസ്തുല്യമഹത്വത്തിൻ പ്രത്യാശ നൽകിടുന്ന ഭക്തരിൻ ജീവിതമേ പരിശുദ്ധരിൻ ജീവിതമേ
Verse 2
ലോകം പകച്ചെന്നാലും സ്നേഹിതർ പഴിച്ചാലും ദേഹം ക്ഷയിച്ചാലും മമ ദേഹം ക്ഷയിച്ചാലും മോക്ഷത്തിലെനിക്കുള്ള നിക്ഷേപമോർത്തിടുമ്പോൾ സന്തോഷം സന്തോഷം ബഹുസന്തോഷം­സന്തോഷം
Verse 3
ഖേദം നിറഞ്ഞിടുന്ന വേളയിൽ പാടിടുവാൻ ഗീതങ്ങൾ നൽകിടുന്നു-പാടാൻ ഗീതങ്ങൾ നൽകിടുന്നു മാറാത്ത വാഗ്ദത്തങ്ങളോരോന്നും ഓർത്തിടുമ്പോൾ ആമയം നീങ്ങിടുന്നു-ഹൃദി ആനന്ദം നേടിടുന്നു
Verse 4
ശത്രു അരികിലുണ്ട് എങ്കിലും ഭയമില്ല കർത്താവിൻ കൈകളിൽ ഞാൻ എന്റെ കർത്താവിൻ കൈകളിൽ ഞാൻ തൻ കൈയിൽനിന്നു പിടിച്ചാരാലും വേർപിരിക്കാൻ സാധിക്കയില്ലല്ലോ ശത്രു നാണിച്ചുപോമല്ലോ
Verse 5
ക്രിസ്തേശു നാഥന്റെ പാദ : എന്നരീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?