LyricFront

Kristhuvil thikenjavaraay theruvaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രിസ്തുവിൽ തികെഞ്ഞവരായ് തീരുവാൻ ക്രിസ്തൻ സ്നേഹം നമ്മിൽ വെളിപ്പെടുവാൻ ക്രിസ്തുശിഷ്യരായി നാം എന്നും നിലനിൽക്കുവാൻ ക്രിസ്തൻ വചനം പാലിച്ചു ജീവിക്കാം
Verse 2
സ്വർഗ്ഗതാതൻ ചൊന്നതാം വചനങ്ങൾ പുത്രനാം കർത്തൻ നമ്മെയറിയിച്ചു മഹിമകൾ വെടിഞ്ഞു താൻ ഇദ്ധരയിൽ വന്നതോ മനുജർ നമ്മൾ സ്നേഹത്തിൽ തികയുവാൻ
Verse 3
ഒന്നിലും കുറവില്ലാതെ ധന്യരായ്‌ സ്നേഹത്തിൽ സമ്പൂർണ്ണരായി ഭൂവതിൽ വിശാസത്തിൻ സ്ഥിരതയും ആത്മാവിൻ പ്രത്യാശയും അനുദിനം വർദ്ധിച്ചു നാം വളർന്നിടാം
Verse 4
ആയുസ്സെല്ലാം സൽപ്രവൃത്തി ചെയ്യുവാൻ അരുമനാഥൻ തൻസ്വഭാവം വിളങ്ങണം അഗതികളെ തള്ളിടാതെ അലിവിൻ സത്യസാക്ഷികളായ്‌ ആത്മാവിൽ നിറഞ്ഞു നാം ജീവിക്കേണം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?