LyricFront

Kristhuvin dhera senakale koodin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രിസ്തുവിൻ ധീരസേനകളെ കൂടിൻ തന്നനുയായികളേ എന്തിനു ഭീതി, ജയിക്കും നാം-ജയി... (5) ഏതു വിപത്തിലും തോൽക്കാതെ ജയിക്കും നാം
Verse 2
നമ്മുടെ നാഥൻ നല്ലവൻ വൈരികളേക്കാൾ വല്ലഭൻ തൻ കരബലത്താൽ, ജയിക്കും നാം-ജയി... (5) തന്ത്രമെഴും വൻ സാത്താനെ ജയിക്കും നാം
Verse 3
ധരയിൽ ക്ലേശം നമുക്കുണ്ട് ദിനവുമെടുപ്പാൻ കുരിശുണ്ട് ബലം തരുവാനവനടുത്തുണ്ട്, ജയിക്കും നാംജയി... ( 5) മരണനിഴലിലുമഞ്ചാതെജയിക്കും നാം
Verse 4
ശോകം തീർക്കും സന്ദേശം ലോകം ജയിക്കും സുവിശേഷം ചൊല്ലാൻ വേണ്ടഭയലേശം, ജയിക്കും നാം-ജയി... ( 5) വെല്ലുവിളിപ്പിൻ വൈരികളെ ജയിക്കും നാം
Verse 5
ലൗകിർ കണ്ടാൽ ബലഹീനർ, ഭൗതികർ പാർത്താൽ ദയനീയർ ദൈവികദൃഷ്ടിയിൽ ഗണനീയർ, ജയിക്കും നാം- ജയി... (5) കൈവിടുകയില്ലവനൊരുനാളും ജയിക്കും നാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?