LyricFront

Kristhuvin janangale namukku haa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രിസ്തുവിൻ ജനങ്ങളേ നമുക്കു ഹാ! ജയം മൃത്യുവെ ജയിച്ചുയിർത്തു തീർത്തു താൻ ഭയം! നിത്യഭാഗ്യജീവിതം തരുന്നു നിശ്ചയം ഹാ! എന്താശ്ചര്യം!
Verse 2
നാൾക്കുനാൾ ദുഷിച്ചിടുന്ന ലോകജീവിതം മേൽക്കുമേൽ പ്രയാസമേകും ദൈവമക്കളിൽ ഓർക്ക, നാഥനേശുവിന്നു ലോകമേതുമേ യോഗ്യമായില്ല
Verse 3
അന്ധകാരമദ്ധ്യേയാണിരുപ്പതെങ്കിലും ബന്ധുവായവൻ നമുക്കു മുമ്പിലുണ്ടതാൽ ബന്ധുരപ്രകാശമേകി വഴി നടത്തിടും എന്തൊരാനന്ദം!
Verse 4
ഉറ്റവർ പിരിഞ്ഞുനിന്നു ദുഷ്ടരെന്നപോൽ ചുറ്റിലും ഭയം വരുത്തുവാൻ ശ്രമിക്കിലും പെറ്റതള്ളയിൽ കവിഞ്ഞു കരുതിടുന്നവൻ ക്രിസ്തുമാത്രമാം
Verse 5
പാരിതിൽ പ്രവാസകാലമെന്ന കാരണം ഭാരമായിത്തോന്നിടുമിജീവിത രണം സാരമില്ലിതൽപ്പകാലം വേഗം തീരണം വാനിൽ ചേരണം
Verse 6
ശത്രുവോടെതിർത്തു നിൽക്കുവാനവൻ തരും ശക്തിയതു ധരിച്ചു ധരയിൽ നമ്മളേവരും ശുദ്ധ യുദ്ധം ചെയ്ക, നല്ല വിരുതു താൻ തരും വേഗം താൻ വരും
Verse 7
അന്ത്യകാല ലക്ഷണങ്ങൾ കണ്ടിടുന്നു നാം വീണ്ടെടുപ്പടുത്തു പോയി തലയുയർത്തുവിൻ! പണ്ടുതാൻ പറഞ്ഞവാക്കിലുണ്ടിതൊക്കെയും വേണ്ട സംശയം
Verse 8
യേശു നല്ലവൻ എനിക്കു നല്ലവൻ : എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?