LyricFront

Kristhuvin raajye nithyam sthuthicchu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രിസ്തുവിൻ രാജ്യേ നിത്യം സ്തുതിച്ചുവാഴേണം യേശുക്രിസ്തുവിൻ രാജ്യേ നിത്യം സ്തുതിച്ചുവാഴേണം (2)
Verse 2
ആത്മാവിൻ ദാരിദ്ര്യം പൂണ്ട മാനവൻ (2) ഭാഗ്യശാലി ദൈവരാജ്യത്തിന്നവകാശി അവൻ ഭാഗ്യശാലി ദൈവരാജ്യത്തിന്നവകാശി - ക്രിസ്തുവിൻ...
Verse 3
അനുതപിച്ചു ദുഃഖിക്കുന്നോർ ഭാഗ്യവാന്മാരാം (2) അവർക്കാശ്വാസം ലഭിക്കുമല്ലോ നിത്യതയിങ്കൽ (2) ക്രിസ്തുവിൻ...
Verse 4
ഭാഗ്യവാന്മാ സൗമ്യതയും താഴ്മയുമുള്ളോ (2) അവർ പുതിയ വാനഭൂമി അവകാശമാക്കീടും (2) ക്രിസ്തുവിൻ...
Verse 5
നീതിയ്ക്കായ് വിശന്നു ദാഹിക്കുന്നവരെല്ലാം (2) അവർ തൃപ്തരാകും നിത്യതയിൽ ഭാഗ്യവാന്മാരാം (2) ക്രിസ്തുവിൻ...
Verse 6
കരുണയുള്ളോർ ഭാഗ്യവാന്മാർ ആർദ്രമാനസർ (2) പാരം ദൈവകാരുണ്യമവർക്കായ് കാത്തിരിക്കുന്നു (2) ക്രിസ്തുവിൻ...
Verse 7
ഭാഗ്യവാന്മാർ ഹൃദയശുദ്ധിയുള്ളവരെല്ലാം (2) അവർ ദൈവമുഖം കണ്ടിടുമേ നിത്യതയിങ്കൽ (2) ക്രിസ്തുവിൻ...
Verse 8
സമാധാനമേകിടുന്നോർ ഭാഗ്യശാലികൾ (2) അവർ ദൈവമക്കളെന്ന സാക്ഷ്യം നേടിടുമല്ലോ (2) ക്രിസ്തുവിൻ...
Verse 9
യേശുവിന്റെ നീതിമൂലം പീഡയേൽക്കുന്നോർ (2) അവർ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം അവരുടേതല്ലോ (2) ക്രിസ്തുവിൻ...
Verse 10
ക്രിസ്തുമൂലം പഴിദുഷികൾ ഏറ്റിടുന്നവർ (2) അവർക്കാർത്തുപാടാം പ്രതിഫലങ്ങൾ കൈവരുന്നേരം (2) ക്രിസ്തുവിൻ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?