LyricFront

Kristhuvin sathya sakshikal nam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രിസ്തുവിൻ സത്യസാക്ഷികൾ നാം ക്രൂശിന്റെ ധീരസേനകൾ നാം പാരിടത്തിൽ പരദേശികളാം നാം പരലോക പൗരാവകാശികൾ നാം
Verse 2
കൂടുക നാം ഉത്സുകരായ് പാടുക ജയ ജയ സ്തുതിഗീതങ്ങൾ ക്രൂശിൻ വചനം സുവിശേഷം ദേശമശേഷമുയർത്തുക നാം
Verse 3
അലസത വിട്ടെഴുന്നേൽക്കുക നാം അവിശ്രമം പോർപൊരുതിടുക നാം അവിശ്വാസത്തിൻ തലമുറ തന്നിൽ വിശ്വാസവീരരായ് പുലരുക നാം
Verse 4
അന്ധതയിൽ ജനസഞ്ചയങ്ങൾ ഹന്ത! വലഞ്ഞു നശിച്ചിടുന്നു രക്ഷകനേശുവിൻ സാക്ഷികളാം നാം രക്ഷണ്യമാർഗ്ഗമുരച്ചിടുക
Verse 5
എതിരുകളെത്രയുയർന്നാലും വൈരികളെത്രയെതിർത്താലും അടിപതറാതെ വഴി പിശകാതെ കൂശെടുത്തേശുവെയനുഗമിക്കാം
Verse 6
ഇന്നു നാം നിന്ദയും ചുമന്നുലകിൽ ഉന്നതൻ നാമമുയർത്തിടുകിൽ തന്നരികിൽ നാം ചേർന്നിടുമ്പോൾ തന്നിടും തങ്കം കിരീടമവൻ
Verse 7
യേശുവിൻ നാമം വിജയി : എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?