LyricFront

Kristhya jeevithame oru porkkalame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രിസ്ത്യ ജീവിതമേ ഒരു പോർക്കളമേ അടരാടുക നാം ധീരമായ് അണിനിരക്കുക നാം കർത്തൻ യോദ്ധാക്കളായ് പട വെട്ടിടാം ശത്രുവിൻ സൈന്യവുമായ്
Verse 2
പിടിച്ചടക്കാം പേയിൻ കോട്ടകളെ ഉയർത്തീടാം ജയക്കൊടി ക്രിസ്തുവിനായ് ജയവീരൻ യേശു മുമ്പിലുള്ളതിനാൽ ജയത്തിൻ ധ്വനികളെങ്ങും മുഴങ്ങിടുന്നു
Verse 3
സത്യം നീതി രക്ഷ കവചം ആക്കിടേണം വചനവാളുമേന്തി പോരാടിടേണം തളരാതെ പോരാടി നാം നിന്നിടുകിൽ അണഞ്ഞിടും നാം നമ്മുടെ നിത്യഗേഹം പിടി…
Verse 4
ബലാൽക്കാരികളായവർ കർത്തൻ ബലത്താൽ പിടിച്ചടക്കി മൂന്നേറുന്ന കാഴ് ച്ചയിത് തകർത്തടിച്ചിടുന്നേ ശത്രു തന്ത്രങ്ങളെ-ധീരം ഉയർത്തിടുന്നേ കർത്തൻ കൊടികളെങ്ങും പിടി…
Verse 5
ലക്ഷ്യം മാറി പോരിൽ പട്ടു പോയവരെ കണ്ടു പോരാട്ടത്തിൽ തളന്നിടാതിനി ക്രൂശിൽ യേശു തന്ന ജയത്തോടെയിനി അടരാടി മുന്നേറിടാം ജയം നമുക്ക് പിടി...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?