LyricFront

Kristhya jeevithamenthoru madhurya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രിസ്ത്യ ജീവിതമെന്തൊരു മാധുര്യമാണതെൻ മാനസത്തിനെന്താനന്ദം-എൻ
Verse 2
പാപത്തിൻ അടിമയായ് വസിച്ചപ്പോൾ അന്ധകാരത്തിൽ ഞാനേറ്റം വലഞ്ഞപ്പോൾ ദൈവവഴികളെ അറിയാതെ നടന്നപ്പോൾ തൻ ജീവമാർറ്റത്തെ വെളിപ്പെടുത്തി-ദൈവം ക്രിസ്ത്യ...
Verse 3
നാഥൻ എനിക്കായി കരുതുന്നതോർക്കുമ്പോൾ താൻ നടത്തുന്ന വഴികളെ കാണുമ്പോൾ എന്റെ ഭാഗ്യത്തെ ദിനം തോറും ധ്യാനിക്കുമ്പോൾ ഈ ലോക സുഖങ്ങൾ ഞാൻ വെറുക്കുന്നു ക്രിസ്ത്യ...
Verse 4
യുദ്ധഭീഷണി ലോകത്തിൽ മുഴങ്ങുമ്പോൾ ലോകജാതികൾ കലഹിച്ചു നശിക്കുമ്പോൾ ഈ തലമുറ ഇസങ്ങളാൽ വലയുമ്പോൾ ക്രിസ്ത്യജീവിതം എത്ര മാധുര്യമേ ക്രിസ്ത്യ...
Verse 5
വാനഗോളങ്ങളാകവെ കീഴ്പ്പെടുത്താൻ ലോകർ വെമ്പൽ കൊണ്ടോടി നടന്നിടുമ്പോൾ ദൈവശക്തിയിൽ ഞാൻ ദിനം ജീവിപ്പതാൽ തേജസ്സേറും സീയോൻ ഞാൻ കണ്ടിടുന്നു ക്രിസ്ത്യ...
Verse 6
എന്നെ നിത്യഭവനത്തിൽ ചേർത്തിടുവാൻ കാന്തൻ ആകാശമേഘത്തിൽ വെളിപ്പെടുമ്പോൾ തന്റെ വിശുദ്ധരോടൊന്നിച്ചു പറന്നുയർന്നു ഞാനെൻ പ്രിയനോടെന്നും വാണിടുമേ ക്രിസ്ത്യ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?