LyricFront

Krupa karuna niranja maratha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്യപ കരുണ നിറഞ്ഞ മാറാത്ത വിശ്വസ്തൻ നാഥാ ദീർഘക്ഷമ മഹാദയാൽ നമ്മെ ദിനം നടത്തുന്നോൻ വരുന്നു നിൻ മക്കൾ ചാരെ നന്ദിയാൽ ഉള്ളം നിറഞ്ഞു സ്വർഗ്ഗസേനയോടു ചേർന്നു ഇന്നും വാഴ്ത്തി സ്തുതിക്കുന്നു
Verse 2
പാപചേറ്റിൽ നിത്യം വീണു താണു പോയ അടിയാരെ ശാപ മരണം സഹിച്ചു വീണ്ടെടുത്ത സ്നേഹ നിധേ നിർമ്മലമാം ജീവരക്തം പാപ പരിഹാരം ചിന്തി പരിപൂർണ്ണരാക്കി നിന്നിൽ ഇന്നും വാഴ്ത്തി സ്തുതിക്കുന്നു
Verse 3
ഗത്ത്സമനയിൽ ഞങ്ങടെ പാപം മുറ്റും ഏറ്റെടുത്തു രക്തം വിയർക്കും വേദന സഹിച്ചു ഞങ്ങൾക്കേവർക്കും പാപത്തിന്റെ ശബളമാം നിത്യ മരണവും ഏറ്റു നിത്യ വിടുതൽ തന്നതാൽ ഇന്നും വാഴ്ത്തി സ്തുതിക്കുന്നു
Verse 4
മൂന്നാം നാളിൽ മരണത്തെ സത്താനെ നിത്യം ജയിച്ചു കീഴടക്കി വല്ലഭനായി ഉയിർത്തിന്നും ജീവിച്ചീടും താതൻ മുമ്പാകെ ഞങ്ങളെ ശുദ്ധരായി നിറുത്തീടുവനായി വേഗംവരും കാന്താ അങ്ങെ ഇന്നും വാഴ്ത്തി സ്തുതിക്കുന്നു.

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?