LyricFront

Krupayekane nada nin dasaril

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൃപയേകണേ നാഥാ നിൻ ദാസരിൽ ദുഷ്ടലോകെ ജീവിക്കുവാൻ അനുദിനവും ജീവിക്കുവാൻ കൃപയേകൂ നാഥാ (2)
Verse 2
കൃപ മാത്രം മതി യേശുവേ... നിൻ കൃപ മാത്രം മതി... കൃപയാൽ നടത്തൂ നാഥാ... അടിയങ്ങളെ ഈ ഭൂവിൽ...(2)
Verse 3
ബലഹീനതയിൽ തികഞ്ഞുവരും കൃപ കഷ്ടം സഹിപ്പാൻ വേണ്ടതാം വൻകൃപ നിൻ ദാസരിൽ നീ പകരണേ നാഥാ ധീരതയോടെ നിൻ വേല ചെയ് വാൻ(2)
Verse 4
പ്രതികൂലങ്ങളിൽ താങ്ങുന്ന നിൻ കൃപ നിന്ദ സഹിപ്പാൻ വേണ്ടതാം വൻകൃപ അടിയങ്ങളിൽ നീ പകരേണമേ നാഥാ ക്രിസ്തീയ ജീവിതം ധന്യമാക്കാൻ (2)
Verse 5
പൂർവ്വപിതാക്കളെ നടത്തിയ നിൻ കൃപ തൻ ജനത്തെ പോറ്റിയ വൻ കൃപ എളിയവരിൽ നീ പകരേണേ നാഥാ വീഴാതെ ഓട്ടം ഓടീടുവാൻ(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?