LyricFront

Krupayin athyantha dhanam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൃപയിൻ അത്യന്തധനം മൺപാത്രങ്ങളിൽ പകർന്നു നിത്യജീവന്റെ വചനം താഴ്ന്ന നിലത്തു പാകി നല്ല ഫലങ്ങൾ നൽകുവാൻ വൻ കൃപ ചൊരിഞ്ഞുനൽകി സത്യസഭയെ പോറ്റുവാൻ നൽവരങ്ങൾ പകർന്നു നീ
Verse 2
ജീവനുള്ള കാലത്തോളം വിശുദ്ധ കൈകളുയർത്തി സിംഹാസനത്തിൽ വസിക്കും കുഞ്ഞാടിനെ സ്തുതിക്കും ഞാൻ
Verse 3
വീഥിയിനരികിലൂടെ ശുദ്ധ ജീവജല നദി നിത്യം പ്രാകാശിച്ചിടുന്ന ദീപസ്തംബത്തിന്റെ മുമ്പിൽ ദൂതന്മാർ ചിറകൊതുക്കി മൂപ്പമ്പാർ കിരീടം മാറ്റി പെരുവെള്ളത്തിൻ ഇരച്ചിൽ പോൽ നിൻ മുമ്പിൽ ഗീതം മുഴക്കും
Verse 4
ധ്യാന്യം മുറ്റും വർദ്ധിപ്പിച്ചു ദുഃഖത്തിൻ അങ്കിയും മാറ്റി കാലടിവയ് ക്കുവാനായി മുമ്പിൽ വിശാലത നൽകി കയ് പിനെ മധുരമാക്കി സന്താപം നൃത്തമാക്കി രക്ഷക്കായ് കാംക്ഷിച്ചവരെ വീണ്ടെടുത്തണച്ചുവല്ലോ
Verse 5
ഹൃദയത്തിനാഗ്രഹം നൽകി അധരത്തിൻ യാചന കേട്ടു ആത്മാവിൻ സാന്നിധ്യം നൽകി നാൾതോറും ഭാരം ചുമന്നു ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ ധ്വനിയാൽ വീണ്ടെടുക്കപ്പെട്ട സംഘം പ്രഭുവിനു സ്തുതി മുഴക്കാം
Verse 6
തന്റെ ഏകജാതനാം പുത്രനിൽ വിശ്വസിക്കുന്നോർ ഹൃദയം കൊണ്ടു വിശ്വസിച്ചു അധരംകൊണ്ടേറ്റു ചൊല്ലുവോർ ആരും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിപ്പാൻ ലോകത്തെ സ്നേഹിച്ചീശനെ കൈകളുയർത്തി സ്തുതിക്കാം
Verse 7
തന്റെ ഗംഭീരനാദത്താൽ ദൂതന്റെ കാഹള ധ്വനിയാൽ മേഘങ്ങൾ പിളർന്നുകൊണ്ടു ക്രിസ് തേശു വന്നണയുമ്പോൾ പൊടികളിലുറങ്ങും ശുദ്ധർ നിത്യതയ് ക്കായിട്ടുണരും ജീവനോടിരിക്കും ഭക്തർ ഞൊടിയിടെ പറന്നുയരും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?