LyricFront

Krupayin urave mahimapathiye

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
കൃപയിൻ ഉറവേ മഹിമാപതിയേ വരികയീ യോഗമദ്ധ്യേ നീ ചൊരിക കൃപാവരങ്ങൾ കരുണാസനം വഴിയായ്‌ സഭയിൽ വന്നു നീ വസിക്കണമേ.
Verse 2
സാന്നിധ്യ നിറവിൽ സ്തുതിച്ചിടുവാൻ ഞങ്ങൾ ഹല്ലേലുയ്യാ പാടി ആനന്ദിപ്പാൻ ആത്മവരങ്ങളാൽ വിളങ്ങിടുവാൻ പതിനായിരങ്ങൾക്കതു പകർന്നിടുവാൻ
Verse 3
മാൻ നീർത്തോടിനായ്‌ വാഞ്ഛിക്കും പോൽ മനം നിന്നിലേക്കണയുവാൻ കാംക്ഷിക്കുന്നു ആത്മാവിൻ ദാഹത്തെ ശമിപ്പിക്കുവാൻ സ്വർഗ്ഗമാരിയെ ഞങ്ങളിൽ പൊഴിച്ചിടുവാൻ
Verse 4
വചനശുശ്രൂഷകരായവരെ തിരു- കൃപയുടെ ചിറകിൽ വഹിക്കണമേ തവസ്വരമവരുടെ അധരത്തിൽ നിന്നും മധുരമായ്‌ ഞങ്ങൾ ശ്രവിച്ചിടുവാൻ
Verse 5
മറുരൂപമല വിട്ടിറങ്ങിടുക നാം ഇരുളിന്നധീശനെ തുരത്തിടുവാൻ ഒരുപുലരൊളിയും ജീവന്റെ തുടിപ്പും അടുത്തെന്ന ദൂതുമായ്‌ പുറപ്പെടുവാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?