LyricFront

Krusherri enne veendedutha ponnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രൂശേറി എന്നെ വീണ്ടെടുത്ത പൊന്നു നാഥനെ ക്രൂശേന്തി മന്നിലെന്നും ഏഴ പിൻഗമിക്കുമേ തൻ ചോരയെന്നെ വാങ്ങുവാനവൻ കൊടുത്തതാൽ എൻ ചോരയെൻ പ്രിയന്നുവേണ്ടി നൽകും മോദമായ്
Verse 2
രക്ഷകനാമെന്നേശുവേ ഞാൻ എന്നും സ്നേഹിക്കും നിത്യമവന്നുവേണ്ടി ഞാനും പോർ ചെയ്തീടുമേ
Verse 3
വിശ്വാസക്കപ്പലേറി ഞാൻ ഗമിയ്ക്കയാണിഹേ വിശ്വസംപൂർത്തിചെയ്യുമേശു എന്റെ നായകൻ ഈശാനമൂലനൂറ്റമായടിക്കിലും സദാ മോശം വരാതെ കാക്കുവാ-നവൻ കരുത്തനാം രക്ഷ
Verse 4
കഷ്ടങ്ങളെത്രയേറിലും കലങ്ങുകില്ല ഞാൻ ദുഷ്ടന്റെ ഘോരഗർജ്ജനത്തിലഞ്ചുകില്ല ഞാൻ കഷ്ടങ്ങളേറ്റമെന്റെ പേർക്കവൻ സഹിച്ചതാൽ ഇഷ്ടപ്പെടുന്നു ഞാനുമെൻ-പ്രിയന്റെ കഷ്ടത രക്ഷ...
Verse 5
എന്നാത്മ സ്നേഹിതർക്കു ഞാനിന്നന്യനെങ്കിലോ എന്നാത്മമിത്രമിന്നുമെന്നുമേശു മാത്രമേ തന്നാത്മദാനമേകിയെന്നെ മുദ്രചെയ്തു താൻ എന്നാത്മരക്ഷകന്റെ സ്നേഹമെന്നിൽ മാറുമോ രക്ഷ...
Verse 6
ലോകാന്ത്യത്തോളമെന്നോടൊത്തവൻ വസിച്ചിടും മാറാത്തവാക്കുരച്ചതാൽ നിരാശയില്ലഹോ തീരാനിക്ഷേപമുള്ള വിൺഗൃഹത്തിൽ എത്തുമ്പോൾ നിത്യാനന്ദം തരുന്നതോ-അവൻ സഖിത്വമേ രക്ഷ..
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?