LyricFront

Krushil kandu njan nin snehatte

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ- ആഴമാർന്ന നിൻ മഹാ ത്യാഗത്തെ(2) പകരം എന്തു നൽകും ഞാനിനി- ഹ്യദയം പൂണ്ണമായ് നൽകുന്നു നാഥനെ(2)
Verse 2
സൃഷ്ടികളിൽ-ഞാൻ കണ്ടു നിൻ കരവിരുത്- അത്ഭുതമാം നിൻ ജ്ഞാനത്തിൻ പൂർണ്ണതയെ(2) പകരം എന്തു നൽകും ഞാനിനി- നന്ദിയാൽ എന്നും വാഴ്ത്തിടും സൃഷ്ടാവേ(2)
Verse 3
നിൻ ശരീരം തകർത്തു നീ ഞങ്ങൾക്കായ്- ശുദ്ധരക്തം ചിന്തി നീ ഞങ്ങൾക്കായ്(2) പകരം എന്തു നൽകും ഞാനിനി- അന്ത്യത്തോളം ഓർമ്മിക്കും യാഗത്തെ(2)
Verse 4
അടിപ്പിണരിൽ കണ്ടൂ ഞാൻ സ്നേഹത്തെ- സൗഖ്യമാക്കും യേശുവിൻ ശക്തിയെ(2) പകരം എന്തു നൽകും ഞാനിനി- എന്നാരോഗ്യം നൽകുന്നു താതനായ്(2)
Verse 5
മൊഴിയിൽ കേട്ടു രക്ഷയിൻ ശബ്ദത്തെ- വിടുതൽ നൽകും നിൻ ഇമ്പ-വചനത്തെ പകരം എന്തു നൽകും ഞാനിനി- ദേശത്തെങ്ങും പോകും സുവിശേഷവുമായ്(2)
Verse 6
പകരം എന്തു നൽകും ഞാനിനി- ഹ്യദയം പൂണ്ണമായ് നൽകുന്നു നാഥനെ
Verse 7
പകരം എന്തു നൽകും ഞാനിനി- നന്ദിയാൽ എന്നും വാഴ്ത്തിടും സൃഷ്ടാവേ
Verse 8
പകരം എന്തു നൽകും ഞാനിനി- അന്ത്യത്തോളം ഓർമ്മിക്കും യാഗത്തെ
Verse 9
പകരം എന്തു നൽകും ഞാനിനി- എന്നാരോഗ്യം നൽകുന്നു താതനായ്
Verse 10
പകരം എന്തു നൽകും ഞാനിനി- ദേശത്തെങ്ങും പോകും സുവിശേഷവുമായ്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?